ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം;എസ്ഡിപിഐക്കെതിരെ ഗൂഢാലോചന നടക്കുന്നതായി സംശയം: പി ടി അഹമ്മദ്

അവിശ്വനീയമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കൂടി പങ്കുവെച്ച് വാദിയെ പ്രതിയാക്കാനുള്ള നീക്കം അപകടരമാണെന്നും അദ്ദേഹം പറഞ്ഞു

Update: 2022-06-27 07:09 GMT

കോഴിക്കോട്: ബാലുശ്ശേരി പാലൊളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് എസ്ഡിപിഐക്കെതിരെ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ നടക്കുന്നതായി സംശയിക്കുന്നുവെന്ന് ജില്ല സെക്രട്ടറി പി ടി അഹമ്മദ്.കുപ്രചാരണങ്ങള്‍ക്കെതിരേ ഇന്ന് ബാലുശ്ശേരിയില്‍ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കമെന്നും അദ്ദേഹം അറിയിച്ചു.

പാലൊളി സംഭവത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്ന വസ്തുത പോലിസും,പൊതു സമൂഹവും അംഗീകരിച്ച ഘട്ടത്തില്‍ ചില പാര്‍ട്ടികള്‍ പ്രസ്താവനകള്‍ നല്‍കിയും,സമ്മര്‍ദ്ദം ചെലുത്തിയും എസ്ഡിപിഐക്കെതിരെ ഗൂഢനീക്കം നടത്തുകയാണ്.അവിശ്വനീയമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കൂടി പങ്കുവെച്ച് വാദിയെ പ്രതിയാക്കാനുള്ള നീക്കം അപകടരമാണെന്നും അദ്ദേഹം പറഞ്ഞു.

തല്‍പരകക്ഷികളുടെ കുപ്രചാരണങ്ങള്‍ക്കെതിരെ ഇന്ന് വൈകുന്നേരം 4.30 ന് ബാലുശ്ശേരിയില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡന്റ് കെ ജലീല്‍ സഖാഫി, ജില്ല സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ പി ഗോപി , ജില്ല കമ്മിറ്റി അംഗം പി വി ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂര്‍, മണ്ഡലം സെക്രട്ടറി സലാം കപ്പുറം എന്നിവര്‍ സംസാരിക്കും.

Tags: