പ്രതിഷേധത്തിനിടയില്‍ കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം ലജിസ്ലേറ്റീവ് കൗണ്‍സില്‍ പാസ്സാക്കി

Update: 2021-02-09 00:38 GMT

ബംഗളൂരു: പ്രതിപക്ഷമുയര്‍ത്തിയ കനത്തപ്രതിഷേധത്തിനിടയില്‍ കര്‍ണാടക ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ ഗോവനിരോധന, സംരക്ഷണ നിയമം 2020 പാസ്സായി. നിയമം സെലക്ട് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമാകാമെന്ന പ്രതിപക്ഷ ആവശ്യം ബിജെപി സര്‍ക്കാര്‍ പരിഗണിച്ചില്ല.

ബില്ല് കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പുതുതായി ചുമതലയേറ്റ ബിജെപിയുടെ ഡപ്യൂട്ടി ചെയര്‍മാന്‍ എം കെ പ്രാനേഷാണ് ബില്ല് വോട്ടിനിടാന്‍ തീരുമാനിച്ചത്. ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറിയെറിഞ്ഞത് പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് കാരണമായി.

ബഹളത്തിനിടയില്‍ ബില്ല് ശബ്ദവോട്ടെടെ സഭ പാസ്സാക്കി.