വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ കസ്റ്റഡിയില്‍
പാലക്കാട്: വാളയാറില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് കടത്തുസംഘം അപായപ്പെടുത്താന്‍ ശ്രമിച്ചു. വാഹന പരിശോധനയ്ക്കിടെയാണ് സിവില്‍ എക്‌സൈസ് ഓഫിസര്‍ സുബിനെ കാറില്‍ വലിച്ച് കയറ്റി പോയത്. കഞ്ചാവു കടത്തുസംഘത്തെ ആന്ധ്രമുതല്‍ അനുഗമിച്ച രണ്ടുപേര്‍ 15 കിലോ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്.
അതിര്‍ത്തി കടന്ന് കഞ്ചാവ് എത്തുമെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാളയാര്‍ ടോള്‍ പ്ലാസയില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് കാത്തിരുന്നു. ജാഗ്രതയോടെ എല്ലാം വാഹനവും പരിശോധിക്കാന്‍ തുടങ്ങി. എക്‌സൈസ് സിവില്‍ ഓഫിസര്‍ സുബിന്റെ ഫോണ്‍ വണ്ടിക്കകത്താണ്. വാഹനത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെങ്കിലും കാര്‍ പൊള്ളാച്ചി ഭാഗത്തേക്ക് കടന്നു.
രക്ഷപ്പെടുന്നതിനിടെ കടത്തു സംഘം കഞ്ചാവ് വലിച്ചെറിഞ്ഞു. 115 കിലോ കഞ്ചാവ് കസബ പോലിസ് കസ്റ്റഡിയില്‍ എടുത്തു. രക്ഷപ്പെട്ടവരെ ആന്ധ്രമുതല്‍ അനുഗമിച്ച കോട്ടയം സ്വദേശികളായ ഫാദില്‍, ജേക്കബ് എന്നിവര്‍ എക്‌സൈസ് കസ്റ്റഡിയിലുണ്ട്. അപായപ്പെടുത്താന്‍ ശ്രമിച്ചവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.