ചാണകവും പിന്നെ യേശുദാസിന്റെയും ചിത്രയുടെയും പാട്ടും; തെങ്ങ് തഴച്ച് വളരുമെന്ന് സുരേഷ് ഗോപി

ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്

Update: 2021-09-15 01:10 GMT

തൃശൂര്‍: അബദ്ധ പ്രസ്താവനകളുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ ബിജെപി എം പിമാരുടെ അതേ വഴിയില്‍ സുരേഷ് ഗോപി എം പിയും. തെങ്ങ് തഴച്ചു വളരാന്‍ വളമായി ചാണകവും കൂടെ തെങ്ങിനെ പാട്ടും കേള്‍പ്പിക്കണമെന്നാണ് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞത്.


ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ നിര്‍വഹിക്കുമ്പോഴാണ് സുരേഷ് ഗോപി കണ്ടുപിടുത്തം പ്രഖ്യാപിച്ചത്. ചാണകവും കൂടെ യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചു വളരുമെന്ന് സുരേഷ് ഗോപി പറഞ്ഞത്. തെങ്ങിനെ തഴുകി സ്‌നേഹം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


' പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണം. അപ്പോള്‍ ചാണകമിട്ട് കൊടുക്കാം വളമായി. ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടി വച്ചു പാട്ടൊക്കെ വച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാന്‍ പറ്റും. ' എന്നായിരുന്നു സുരേഷഅ ഗോപിയുടെ വാക്കുകള്‍.




Tags:    

Similar News