ദുല്‍ഹജ്ജ്: മാസപ്പിറവി അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി

Update: 2021-07-09 15:50 GMT

തിരുവനന്തപുരം: നാളെ ദുല്‍ഖഅ്ദ് 29 ആയതിനാല്‍ സൂര്യാസ്തമയത്തോടെ ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ 9526459946,9496817625,9745682586 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി അറിയിച്ചു.

ഈദുല്‍ അസ്ഹ തിയതി സംബന്ധിച്ച് തീരുമാനം നാളെ രാത്രി ഖാസിമാര്‍ പ്രഖ്യാപിക്കുമെന്ന് കേരള ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അറിയിച്ചു.

Tags: