ദുബയ് റണ്‍വേ നിര്‍മാണം: എയര്‍ ഇന്ത്യ സര്‍വീസ് ഭാഗികമായി ഷാര്‍ജയിലേക്ക് മാറ്റി

ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള സര്‍വ്വീസുകളാണ് ഭാഗികമായി മാറ്റിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ദുബയില്‍ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബംഗ്ലൂരു, ഗോവ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മംഗ്ലൂരു, ഡല്‍ഹി, കൊച്ചി സര്‍വ്വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയിരിക്കുന്നത്.

Update: 2019-04-09 16:02 GMT
ദുബയ് റണ്‍വേ നിര്‍മാണം:  എയര്‍ ഇന്ത്യ സര്‍വീസ് ഭാഗികമായി ഷാര്‍ജയിലേക്ക് മാറ്റി
ദുബയ്: അറ്റകുറ്റപ്പണികള്‍ക്കായി ദുബയ് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടക്കുന്നതിനാല്‍ എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഏതാനും സര്‍വ്വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് മാറ്റി. ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള സര്‍വ്വീസുകളാണ് ഭാഗികമായി മാറ്റിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ദുബയില്‍ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബംഗ്ലൂരു, ഗോവ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മംഗ്ലൂരു, ഡല്‍ഹി, കൊച്ചി സര്‍വ്വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയിരിക്കുന്നത്. സയമ ക്രമം അതേ പോലെ നിലനിര്‍ത്തി തന്നെയാണ് ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങളും പറക്കുകയെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.




Tags:    

Similar News