ദുബൈ എക്‌സ്‌പോയിലേക്ക് വ്യാഴാഴ്ച മുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് പ്രവേശനം

Update: 2022-08-31 19:17 GMT

ദുബൈ: എക്‌സ്‌പോയുടെ കാണാക്കാഴ്ചകളിലേക്ക് വ്യാഴാഴ്ച മുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് പ്രവേശനം. നഗരിയിലേക്ക് കടക്കാന്‍ ടിക്കറ്റ് ആവശ്യമില്ലെങ്കിലും പവലിയനുകളില്‍ കയറാന്‍ ഫീസ് നല്‍കണം.

എക്‌സ്‌പോ സിറ്റി ദുബൈയുടെ സുപ്രധാന പവലിയനുകളായ മൊബിലിറ്റിയിലും സസ്റ്റയ്‌നബിലിറ്റിയിലും നഗരത്തിന്റെ സമ്പൂര്‍ണ ദൃശ്യംസമ്മാനിക്കുന്ന നിരീക്ഷണ ഗോപുരമായ 'ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ'യിലുമാണ് പ്രവേശനം സാധ്യമാകുക. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച് ഈ വര്‍ഷം മാര്‍ച്ച് വരെ നീണ്ട ആറുമാസത്തെ എക്‌സ്‌പോ അനുഭവങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. എക്‌സ്‌പോസിറ്റി ദുബൈ സമ്പൂര്‍ണമായി ഒക്‌ടോബര്‍ ഒന്നുമുതലാണ് തുറക്കുക. അതിന് മുന്നോടിയായാണ് വ്യാഴാഴ്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിശ്വമേളക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80ശതമാനവും നിലനിര്‍ത്തിയാണ് എക്‌സ്‌പോ സിറ്റി സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നത്.

Tags:    

Similar News