ഒയോയുടെ മറവില്‍ മയക്കുമരുന്ന് വില്‍പന: ഒരാള്‍ കൂടി പിടിയില്‍

Update: 2020-10-25 15:49 GMT

കൊച്ചി: ഒയോയുടെ മറവില്‍ കോളജ് കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ മയക്കുമരുന്ന് വില്‍പന കേസില്‍ ഒരാളെ കൂടി കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് വെങ്ങോല അറക്കപ്പടി പുതുക്കാടന്‍ വീട്ടില്‍ മുഹമ്മദ് ഇന്‍സാം (19) നെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ വിദേശിയായ നൈജീരിയന്‍ സ്വദേശി അമുച്ചുക്യു ഒകേകെ (37) ബാംഗ്ലൂരില്‍ നിന്ന് കൂട്ടികൊണ്ടു വന്ന് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് ചെയ്ത വിദേശി നൈജീരിയന്‍ സ്വദേശിയാണെന്ന് ചോദ്യം ചെയ്യലില്‍ പോലിസിന് മനസ്സിലായെങ്കിലും അറസ്റ്റ് ചെയ്ത സമയം കയ്യില്‍ നിന്ന് കണ്ടെടുത്തത് സൗത്ത് ആഫ്രിക്കന്‍ പാസ്‌പോര്‍ട്ട് ആയതിനാല്‍ വിദേശിയുടെ പൗരത്വത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ വിശദമായ അന്വേഷണമാണ് പോലിസ് നടത്തുന്നത്. വിദേശ പൗരനെതിരs ഗോവ നര്‍ക്കോട്ടിക്ക് സെല്‍ എടുത്ത കേസിനെക്കുറിച്ചും ഗോവ പോലfസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലിസ് അന്വേഷിക്കുന്നുണ്ട്. ഗോവാ നര്‍ക്കോട്ടിക്ക് വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ വേളയില്‍ ജാമ്യത്തിലിറങ്ങി ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞുവരവേയാണ് മയക്ക് മരുന്ന് വില്‍പന കേസില്‍ അമുച്ചുക്യു ഒകേകെ കൊച്ചി സിറ്റി പോലിസിന്റെ പിടിയിലായത്.




Tags:    

Similar News