മയക്കുമരുന്നുമായി ഭാര്യക്കൊപ്പം കാറിൽ യാത്ര, പോലിസ് സ്റ്റേഷനിൽ ആത്മഹത്യ ശ്രമം, കുപ്രസിദ്ധ കുറ്റവാളി റിയാസ് അറസ്റ്റിൽ

Update: 2022-11-26 10:16 GMT


കാസർകോട്: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. പ്രതികൾക്കൊപ്പം ഒരു വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളി കാസർകോട് പള്ളം സ്വദേശി ടിഎച്ച് റിയാസ് (40), ഭാര്യ കൂത്തുപറമ്പ് ആളൂർ റസിയ (35)എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്ത് വെച്ച് ഇവരെ പിന്തുടർന്ന് പിടികൂടിയത്.

ഇവർ സഞ്ചരിച്ച ടാറ്റാ അൽട്രോസ് കാർ നെടുംകണ്ടത്ത് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയിരുന്നില്ല. കോട്ടപ്പുറത്ത് തടഞ്ഞു നിർത്തി കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്നും 5.7ഗ്രാം മയക്കുമരുന്ന് പിടികൂടുകയായിരുന്നു.