മയക്കുമരുന്ന് കേസ്: നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പരിശോധന നടത്തി

. മുന്‍ കര്‍ണാടക മന്ത്രി ജീവരാജ് അല്‍വയുടെ മകന്‍ ആദിത്യ അല്‍വ കന്നഡ ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന കേസില്‍ പ്രധാന പ്രതിയാണ്.

Update: 2020-10-15 09:53 GMT

ന്യൂദല്‍ഹി: സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ മുബൈയിലെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ആദിത്യ അല്‍വ മയക്കുമരുന്ന് കേസില്‍ ഒളിവിലാണ്. അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. മുന്‍ കര്‍ണാടക മന്ത്രി ജീവരാജ് അല്‍വയുടെ മകന്‍ ആദിത്യ അല്‍വ കന്നഡ ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന കേസില്‍ പ്രധാന പ്രതിയാണ്. പോലിസ് കേസെടുത്തതു മുതല്‍ ഇയാള്‍ ഒളിവിലാണ്. മയക്കുമരുന്ന് കേസില്‍ നടിമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. കന്നഡ നടന്മാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാല്‍റാനി എന്നിവര്‍ കേസില്‍ അറസ്റ്റിലാണ്.

ആദിത്യ അല്‍വയുടെ മാതാവ് നന്ദിനി അല്‍വയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ഹെബ്ബാല്‍ തടാകത്തിന് സമീപമുള്ള അഞ്ച് ഏക്കര്‍ സ്ഥലത്തെ വീട്ടില്‍ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. നീന്തല്‍ക്കുളം ഉള്‍പ്പെടുന്ന ആഢംബര കേന്ദ്രത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടികളിലാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് അന്വേഷകര്‍ സംശയിക്കുന്നു.

Tags: