പരപ്പനങ്ങാടിയില്‍ കടുക്ക പിടിക്കുന്നതിനിടെ മത്സ്യ തൊഴിലാളി മുങ്ങിമരിച്ചു

Update: 2022-04-02 04:20 GMT

പരപ്പനങ്ങാടി: കടലില്‍ കടുക്ക പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി കടുക്ക മാല്‍ കഴുത്തില്‍ കുടുങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കരുണമന്‍ ഗഫൂര്‍ (50) ആണ് അപകടത്തില്‍പ്പെട്ടത്. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

ഹാര്‍ബറിലെ കല്ലുകള്‍ക്കിടയില്‍ കല്ലുമ കായ പറിക്കാനിറങ്ങി ഇവ സൂക്ഷിക്കുന്ന മാല്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടത്തില്‍ പെട്ടത്.

കൂടെയുണ്ടായിരുന്നവര്‍ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ്.പൊന്നാനി തീരസംരക്ഷണ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Tags: