മാനന്തവാടി: പീച്ചങ്കോട് എല്‍പി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തെ കുളത്തില്‍ ആറ് വയസുകാരന്‍ മുങ്ങി മരിച്ച നിലയില്‍. പീച്ചങ്കോട് കുനിയില്‍ റഷീദിന്റെയും, റംലയുടേയും മകന്‍ റബീഹ് (6) ആണ് മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്
വൈകീട്ട് ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പീച്ചങ്കോട് ഗവ. എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റബീഹ്. സഹോദരങ്ങള്‍: റാഷിദ്, റംഷാദ്, റിഷാദ്.