മദ്യപിച്ച് ബസ് ഓടിച്ചു; മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2023-03-14 15:01 GMT

തിരുവനന്തപുരം: മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സസ്‌പെന്റ് ചെയ്തു. വൈക്കം, തൊടുപുഴ, മല്ലപ്പള്ളി യൂനിറ്റിലെ ഡ്രൈവര്‍മാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വൈക്കം യൂനിറ്റിലെ സി ആര്‍ ജോഷി, തൊടുപുഴ യൂനിറ്റിലെ ലിജോ സി ജോണ്‍, മല്ലപ്പള്ളി ഡിപ്പോയിലെ വി രാജേഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരനെയും സസ്‌പെന്റ് ചെയ്തു. സഹപ്രവര്‍ത്തകനെ കൈയേറ്റംചെയ്ത എടിഓയ്‌ക്കെതിരെയും നടപടിയെടുത്തു.

Tags:    

Similar News