ഡ്രോണ്‍ ആക്രമണം: മൊസാദ് കമാന്‍ഡര്‍ ഇറാഖില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍

Update: 2022-06-09 17:33 GMT

ടെഹ്‌റാന്‍: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ പ്രധാന കമാന്‍ഡര്‍മാരിലൊരാളായ ഇലക് റോണ്‍ ഡോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍. അദ്ദേഹം സഞ്ചരിച്ചിരന്ന കാറിനു നേരെയാണ് ആക്രമണം നടന്നത്. ഇസ്രായേല്‍ ചാരസംഘടനയിലെ കൊലപാതകസംഘത്തിന് നേതൃത്വം നല്‍കുന്നയാളാണ് ഇലക് റോണ്‍ എന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ മാധ്യമങ്ങള്‍ ഈ വര്‍ത്ത വലിയ ആഘോഷത്തോടെയാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇത്തരമൊരു സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

ഇറാക്കിലെ എര്‍ബിലില്‍വച്ചാണ് ആക്രമണം നടന്നത്.

ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്രായേലി ചാരന്മാര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് സൈനികരെ കൊലപ്പെടുത്തിയിരുന്നു. 2020 ജനുവരിയില്‍ സൈനിക മേധാവിയായിരുന്ന കാസിം സുലൈമാനി മൊസാദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെയ് 22ന് മറ്റൊരു സൈനികനായ ഹസ്സന്‍ സയ്യദ് ഖാദിയും കൊല്ലപ്പെട്ടു.

ലബനോന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മയാദിന്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അസ്ഖൂഫാണ് മൊസാദ് ഏജന്റിന്റെ മരണവാര്‍ത്ത ആദ്യം പങ്കുവച്ചത്. 

Tags:    

Similar News