മദ്യപിച്ച് ബസ്സോടിച്ചു; കൊച്ചിയില്‍ കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Update: 2023-02-13 07:12 GMT

കൊച്ചി: എറണാകുളത്ത് പോലിസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസ്സോടിച്ച ആറ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയിലായി. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് പിടിയിലായത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നഗരത്തില്‍ പോലിസ് പരിശോധന നടത്തിയത്. 20ല്‍ അധികം ബസ്സുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത വേഗത ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അറിയിക്കാന്‍ ബസ്സുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ പതിക്കുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News