ശസ്ത്രക്രിയക്കിടെ ഡ്രില്‍ ബിറ്റ് ഒടിഞ്ഞ് അസ്ഥിയിലേക്ക് കയറി; ആശുപത്രിക്കെതിരേ പരാതി
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ഡ്രില്‍ ബിറ്റ് ഒടിഞ്ഞ് അസ്ഥിയിലേക്ക് കയറിയതായി പരാതി. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരേയാണ് പരാതി. മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസിന്റെ ഇടത് ഇടുപ്പിലെ എല്ലിലാണ് ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെയാണ് സംഭവം. കന്റോണ്‍മെന്റ് പോലിസ് ആശുപത്രിക്കെതിരേ ജിജിന്റെ പരാതിയില്‍ കേസെടുത്തു.
ലോഹ കഷ്ണം ഇനി നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷ്ണം മൂലം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.