തിരുവനന്തപുരം; വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) ഡയറക്ടറായി ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരെ നിയമിച്ചു. എസ് സോമനാഥ് ഐഎസ്ആര്‍ഓ ചെയര്‍മാനാകുന്ന ഒഴിവിലാണ് നിയമനം.
നിലവില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിന്റെ ഡയറക്ടറാണ്. ഈ സ്ഥാനവും അദ്ദേഹം വഹിക്കും.
കോട്ടയം കോതനെല്ലൂര്‍ സ്വദേശിയാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് ബിടെക് ബിരുദം നേടി. ഐഐഎസ് സി യില്‍ നിന്ന് എയറോസ്‌പേസില്‍ എംഇ, ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി എന്നിവ നേടി.
1985ലാണ് വിഎസ്എസ് സിയില്‍ ചേര്‍ന്നത്. പ്രോജക്റ്റ് ഡയറക്ടര്‍, ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍, വിഎസ്എസ് സി (സ്ട്രക്‌ചേഴ്‌സ്) പ്രോഗ്രാം ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചു.
ഐഎഎ സ്റ്റഡി രണ്ടംഗ ഗ്രൂപ്പില്‍ അംഗം. ഇന്ത്യ- റഷ്യ സ്‌പേസ് കോര്‍ഡിനേഷന്‍ ഡെലിഗേഷനില്‍ അംഗമായിരുന്നിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഓ എക്‌സലിന്‍സ് പുരസ്‌കാരം നേടിയ ടീമില്‍ അംഗമായിരുന്നു.
ഭാര്യ ജയ ജി നായര്‍ വിഎസ്എസ് സിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു.