കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

Update: 2025-12-24 14:20 GMT

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു. ഇന്ന് ഉച്ചക്കു ശേഷം സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്. താന്‍ മുന്‍പ് വിസിയായി ഇരുന്നപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാകാം സര്‍ക്കാര്‍ വീണ്ടും തന്നെ പരിഗണിച്ചതെന്ന് സജി ഗോപിനാഥ് ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നന്ദിയെന്നും ഗവര്‍ണറെ ഉടന്‍ തന്നെ നേരില്‍ കാണുമെന്നും വിസി പറഞ്ഞു.

മാതൃസ്ഥാപനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിലെ കാലതാമസം മൂലമാണ് സജി ഗോപിനാഥ് ചുമതലയേല്‍ക്കാന്‍ വൈകിയത്. സര്‍ക്കാരും ഗവര്‍ണറുമായി ഉണ്ടായ നിയമപോരാട്ടവും, സുപ്രിംകോടതിയുടെ ഇടപെടലും, വിസി നിയമനത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. സുപ്രിംകോടതിയുടെ നിര്‍ദേശാനുസരണം ഉണ്ടായ സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ വിസി നിയമനത്തില്‍ തീരുമാനമാകുകയായിരുന്നു. മുഖ്യമന്ത്രി ഗവര്‍ണര്‍ സമവായത്തിന് ശേഷം ആദ്യ നിയമനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുന്നത്. നാലുവര്‍ഷത്തേക്കാണ് നിയമനം.

Tags: