മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. കെഎം എബ്രഹാമിനെ നിയമിച്ചു

Update: 2021-05-25 11:20 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. കെഎം എബ്രഹാമിനെ നിയമിച്ചു. നേരത്തെ കിഫ്ബി സിഇഒ ആയിരുന്നു കെഎം എബ്രഹാം. കിഫ്ബി അഡീഷണല്‍ സിഇഒ ആയി സത്യജിത് രാജനെ നിയമിച്ചു. മുന്‍ധന മന്ത്രി ഡോ.ടിഎം തോമസ് ഐസക്കിന് കീഴില്‍ കിഫ്ബിക്ക് ഫണ്ട് ശേഖരണം നടത്താന്‍ കെഎം എബ്രഹാം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.


Tags: