മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനം സര്‍ക്കാര്‍ പിഎസ്‌സിക്ക് വിടോ?: ഡോ. ഹുസൈന്‍ മടവൂര്‍
സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചേ മതിയാവൂ എന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു
തിരൂര്‍: സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനം പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നറിയണമെന്ന് കെഎന്‍എം ഉപാധ്യക്ഷനും കോഴിക്കോട് പാളയം മുഹ്‌യുദ്ധീന്‍ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോഡില്‍ സര്‍ക്കാറിന്റെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭൂമിയില്ല, വഖഫ് ബോര്‍ഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുമില്ല. അതിനാല്‍ തന്നെ ഇന്ത്യയിലെവിടെയും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിട്ടില്ല.
അതിനാല്‍, സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചേ മതിയാവൂ എന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു