ഡോ. ജി എന്‍ സായിബാബയ്‌ക്കൊപ്പം തുറങ്കിലടച്ച യുവാവ് നാഗ്പൂര്‍ ജയിലില്‍ മരിച്ചു; അന്ത്യം ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്നെന്ന് അഭിഭാഷകന്‍

Update: 2022-08-25 15:06 GMT

നാഗ്പൂര്‍: മാവോവാദി ബന്ധമാരോപിച്ച് നാഗ്പൂര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഡോ. ജിഎന്‍ സായിബാബയുടെ കൂട്ടുപ്രതി പാണ്ഡു നരോട്ടെ ആവശ്യമായ ചികില്‍സ ലഭിക്കാതെ മരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് വിവരം പുറത്തുവിട്ടത്. രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ജയില്‍ അധികൃതര്‍ ഒരു വിവരവും കുടുംബത്തെയോ അഭിഭാഷകനെയോ അറിയിച്ചിരുന്നില്ല.

എന്തായിരുന്നു അസുഖമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെയോ അഭിഭാഷകനെയോ ഇതുവരെയും അറിയിച്ചിട്ടില്ല.

പാണ്ഡുവിന് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനെക്കുറിച്ച് സൂചനയും ലഭിച്ചിട്ടില്ല. ആരോഗ്യം മോശമായ ശേഷം കുടുംബത്തെ കാണാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അദ്ദേത്തെ ഐസിയുവിലേക്ക് മാറ്റാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജയില്‍അധികൃതര്‍ വഴങ്ങിയില്ല.

Tags: