കോളജ് അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധമല്ല; ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ്

ചില കോളജുകള്‍ അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയത് ചര്‍ച്ചയായിരുന്നു. അധ്യാപകര്‍ക്ക് സൗകര്യപ്രദവും മാന്യവുമായ വസ്ത്രം ധരിച്ച് ജോലി ചെയ്യാം. അധ്യാപകര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന് നിയമമില്ല

Update: 2021-11-12 12:46 GMT

തിരുവനന്തപുരം: കോളജുകളില്‍ അധ്യാപകര്‍ക്കുമേല്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളില്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി അധ്യാപകരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില കോളജുകള്‍ അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയത് ചര്‍ച്ചയായിരുന്നു.

അധ്യാപകര്‍ക്ക് സൗകര്യപ്രദവും മാന്യവുമായ വസ്ത്രം ധരിച്ച് ജോലി ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന് സംബന്ധിച്ച നിയമങ്ങളൊന്നും നിലവിലില്ല. എന്നാല്‍, ചില സ്ഥാപനങ്ങള്‍ ഡ്രസ്സ് കോഡ് വേണമെന്ന് പിടിവാശി കാണിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുമ്പ് മുന്നറിയിപ്പ് നല്‍കിയതാണെന്നും ഉത്തരവില്‍ പറയുന്നു.

Tags: