ഇനി എന്നെ ഉലകനായകനെന്ന് വിളിക്കരുത്: കമല്‍ഹാസന്‍

വ്യക്തിക്ക് മുകളിലാണ് കല എന്നു പറഞ്ഞായിരുന്നു പരാമര്‍ശം

Update: 2024-11-11 08:20 GMT

ചെന്നൈ: ഇനി എന്നെ ഉലകനായകനെന്ന് വിളിക്കരുതെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍. ഇനി മുതല്‍ കമല്‍ഹാസന്‍ എന്നോ കമല്‍ എന്നോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ഥിച്ചു. വ്യക്തിക്ക് മുകളിലാണ് കല എന്നു പറഞ്ഞായിരുന്നു പരാമര്‍ശം.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. സ്വന്തം അപൂര്‍ണതകളെക്കുറിച്ചുള്ള ബോധവാനായും സ്വന്തം വേരുകളോടും ലക്ഷ്യങ്ങളോടും സത്യസന്ധത പുലര്‍ത്തിക്കൊണ്ടുമാണ് താന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറയുന്നു. സിനിമയെ സ്നേഹിക്കുന്ന ജനങ്ങളില്‍ ഒരാളായിരിക്കാനാണ് ആഗ്രഹമെന്നും കമല്‍ പറഞ്ഞു.

നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി. ഇനിയും എനിക്ക് സിനിമയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. ഞാന്‍ ഇപ്പോഴും സിനിമയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. കലയെക്കാള്‍ വലുതല്ല ഒരു കലാകാരനും. അതിനാല്‍ ഇത്തരത്തിലുള്ള വിശേഷങ്ങള്‍ ഉപയോഗിച്ച് തന്നെ വിളിക്കരുതെന്ന് കമല്‍ഹാസന്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. എന്റെ വേരുകളോടും ലക്ഷ്യങ്ങളോടും സത്യസന്ധനായിരിക്കാനും ഈ മനോഹരമായ കലാരൂപത്തെ സ്നേഹിക്കുന്ന നിങ്ങളില്‍ ഒരാളായിരിക്കാനുമുള്ള ആഗ്രഹത്തില്‍നിന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും കമാല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.




Tags: