ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് യുഎഇയോട് കേന്ദ്ര സര്‍ക്കാര്‍

Update: 2020-07-16 01:39 GMT

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടര്‍ ചെയ്തു വരുന്ന വിമാനങ്ങള്‍ക്ക് അത് പറന്നിറങ്ങേണ്ട സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്നും അനുമതി ഇല്ലാത്ത ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്നും വിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ യുഎഇ സര്‍ക്കാരിനെ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവങ്ങളില്‍ ഇന്ത്യയിലെത്തിയ ചില വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാര്‍ഗനിര്‍ദേശം യുഎഇയെ അറിയിച്ചത്.

വിമാനം പറത്തുന്ന കമ്പനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് പറന്നിറങ്ങേണ്ട എയര്‍പോര്‍ട്ടിലെ എയര്‍ ട്രാപിക് കണ്‍ട്രോളര്‍ക്ക് അയച്ചുനല്‍കണം. ഇത്തരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത കമ്പനികളുടെ വിമാനം ഇറങ്ങാന്‍ അനുവദിക്കില്ല-സിവില്‍ ഏവിസേഷന്‍ വിഭാഗം അറിയിച്ചു. 

Similar News