ഇറക്കുമതി നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഫെഡറല്‍ നിയമപ്രകാരം വ്യാപകമായ ഇറക്കുമതി നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്ന് യു എസ് സര്‍ക്കാര്‍ കോടതിയില്‍. സുപ്രിംകോടതിയിലാണ് പുതിയ അപ്പീല്‍ നല്‍കിയിരിക്കുനന്ത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിക്ക താരിഫുകളും അടിയന്തര അധികാര നിയമത്തിന്റെ നിയമവിരുദ്ധ ഉപയോഗമാണെന്ന് കണ്ടെത്തിയ അപ്പീല്‍ കോടതി വിധി റദ്ദാക്കുകയാണ് ആവശ്യം.
ട്രംപ് പ്രഖ്യാപിച്ച അധിക തീരുവകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരപരിധി ലംഘിച്ചുള്ളതും ആണെന്ന് ചൂണ്ടിക്കാട്ടിയ ഫെഡറല്‍ കോടതി, ഗവണ്‍മെന്റിന് അപ്പീല്‍ നല്‍കാനായി ഒക്ടോബര്‍ 14 വരെ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവില്‍ ഇന്ത്യക്ക് 50 ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയത്.