ഡോളര്‍ക്കടത്ത് കേസ്: കെ അയ്യപ്പന്‍ നാളെ കസ്റ്റംസിനു മുന്നില്‍ ഹാജരാകും

Update: 2021-01-07 18:12 GMT
തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ചോദ്യം ചെയ്യലിനായി നാളെ കസ്റ്റംസിനു മുന്നില്‍ ഹാജരാകും. ചട്ടം 165 അനുസരിച്ച് സ്പീക്കറുടെ അനുവാദത്തോടെ മാത്രമേ നിയമസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കൈമാറാനാകൂയെന്നു കാണിച്ച് നിയമസഭാ സെക്രട്ടറി കസ്റ്റംസിനു കത്ത് നല്‍കിയിരുന്നു. ചട്ടം 165 കുറ്റാരോപിതരെ സംരക്ഷിക്കാനുള്ളതല്ലെന്നു ചൂണ്ടി കാണിച്ചുള്ള കസ്റ്റംസിന്റെ മറുപടിയ്ക്ക് പിന്നാലെയാണ് ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള അയ്യപ്പന്റെ തീരുമാനം.


നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യ തവണ ഔദ്യോഗികമായി നോട്ടിസ് കിട്ടിയില്ലെന്ന പേരിലും രണ്ടാം തവണ ഔദ്യോഗിക തിരക്കുകളുടെ പേരിലുമാണ് ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നത്.

Tags:    

Similar News