ദോഹ; കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി ബാലിക മരിച്ചു

Update: 2022-02-25 13:42 GMT

ദോഹ; വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി ബാലിക മരിച്ചു. കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫിന്റെ മകള്‍ ഐസ മെഹ് രിഷാണ്(4) ഇന്ന് രാവിലെ ആശുപത്രിയില്‍വച്ച് മരിച്ചത്.

പരിക്കേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനാണ് മലപ്പുറം പൊന്നാനി സ്വദേശി ആരിഫ്, മാതാവ് മാജിദ.

ഖബറടക്കം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍.