കോട്ടയം നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം

Update: 2025-09-20 10:15 GMT

കോട്ടയം: നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ ക്യാംപില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ പതിനൊന്നുപേരും പ്രാഥമിക ശ്രുശ്രൂഷകള്‍ എടുത്ത് വീട്ടില്‍ വിശ്രമിക്കുകയാണ്. എന്നാല്‍ നായക്ക് പേവിഷബാധയുണ്ടെന്ന കാര്യം കൂടുതല്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. അതിനു ശേഷം നടത്തിയ പോസ്റ്റമോര്‍ട്ടം പരിശോധനയുടെ ഫലത്തിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. കടിയേറ്റ പതിനൊന്നു പേരും നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കോട്ടയത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഒരാഴ്ചക്കിടെ ഇവിടെ കടിയേറ്റത് 15ലധികം പേര്‍ക്കാണ്. പല ആളുകള്‍കക്കും നായ്ക്കളുടെ ആക്രണത്തില്‍ ഗുരുതരപരിക്കുകളാണുള്ളത്.

മുന്‍ നഗരാസഭാധ്യക്ഷന്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കും കടിയേറ്റെന്ന് റിപോര്‍ട്ടുകളുണ്ട്. നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ വാഹനത്തില്‍ പോകുന്നവര്‍ക്കും രക്ഷയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിനുമുന്നില്‍ നായ്ക്കള്‍ വട്ടം ചാടുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പാല്‍,പത്രം എന്നിവ വിതരണം ചെയ്യുന്നവര്‍ക്ക് നായ്ക്കളുടെ ശല്യം വലിയ രീതിയിലുള്ള പ്രശ്്‌നങ്ങളുണ്ടാക്കു്‌നനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.നായ്ക്കളുടെ ശല്യം കാരണം കുട്ടികളെ പുറത്തേക്കു വിടാന്‍ തന്നെ ഭയമാണെന്നും ഇവര്‍ പറയുന്നു. അതേസമയം, ജില്ലയില്‍ തെരുവുനായ്ക്കളുടെ എണ്ണം 16000ത്തിലധികമാണെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ കണക്കില്‍ പറയുന്നു.

Tags: