പട്ടിക്കും ഐഎഎസ്സുകാരനും ഉലാത്താന്‍ സ്റ്റേഡിയം നേരത്തെ അടച്ചുപൂട്ടുന്നുവെന്ന് പരാതി; ഡല്‍ഹിയിലെ എല്ലാ സ്റ്റേഡിയങ്ങളും തുറന്നുവയ്ക്കാന്‍ ക്രെജിവാളിന്റെ നിര്‍ദേശം

Update: 2022-05-26 09:34 GMT

ന്യൂഡല്‍ഹി: ഒരു പട്ടിക്കും ഉടമയായ ഒരു ഐഎഎസ്സുകാരനും ഉലാത്താന്‍ ഡല്‍ഹിയിലെ സ്‌റ്റേഡിയത്തില്‍ നിന്ന് കായികതാരങ്ങളെ ഒഴിപ്പിക്കുന്നതിനെതിരേ കെജ്രിവാള്‍. ഡല്‍ഹിയിലെ എല്ലാ സ്‌റ്റേഡിയങ്ങളും രാത്രി പത്തുവരെ തുറന്നുവയ്ക്കാനും കായികതാരങ്ങളെ പ്രവേശിപ്പിക്കാനും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നിര്‍ദേശിച്ചു. പട്ടിക്കും ഉടമയ്ക്കും പ്രവേശനം തടഞ്ഞിട്ടില്ല.

ഒരു പട്ടിയും അതിന്റെ ഉടമയായ ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറി(റവന്യു) സന്‍ജീവ് കിര്‍വാറിനും വേണ്ടിയാണ് കായികതാരങ്ങളെ ഒഴിപ്പിക്കുന്നത്. 30 മിനിട്ട് മുമ്പ് സ്റ്റേഡിയം ഒഴിപ്പിക്കുമത്രെ.

രാത്ി 8-.8.30 വരെയാണ് കായികതാരങ്ങള്‍ പരിശീലനം നടത്തുന്നത്. പക്ഷേ, പട്ടിയ്ക്കും ഉടമയ്ക്കും നടക്കേണ്ടിവന്നതോടെ അവരെ ഒഴിപ്പിക്കുകയായിരുന്നു.

പക്ഷേ, കിന്‍വാര്‍ ഈ ആരോപണം നിഷേധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. അവര്‍ തന്നെയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

പട്ടിക്കും തനിക്കുംവേണ്ടിയാണ് സ്റ്റേഡിയെ വേഗം അടച്ചുപൂട്ടിയതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

ഉത്തരവിട്ട കാര്യം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം ഇന്ത്യന്‍ എക്‌സ്പ്രസ് വാത്തയും ഷെയര്‍ ചെയ്തിട്ടുണ്ട്.

വാര്‍ത്തയില്‍ നല്‍കിയ ചിത്രത്തില്‍ പട്ടിയും ഉടമയായ ഐഎഎസ്സുകാരനും അദ്ദേഹത്തിന്റെ ഭാര്യയും നടക്കുന്നത് വ്യക്തമാണ്.

Similar News