തൊണ്ടി മുതല്‍ തിരിമറി: ആന്റണി രാജു മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് റോയ് അറയ്ക്കല്‍

ഗുരുതരമായ നിയമലംഘനം നടത്തിയ ആന്റണി രാജു മന്ത്രിയായി തുടരുന്നത് കേരളത്തിനു തന്നെ അപമാനമാണ്

Update: 2022-07-27 12:13 GMT
തൊണ്ടി മുതല്‍ തിരിമറി: ആന്റണി രാജു മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് റോയ് അറയ്ക്കല്‍

തിരുവനന്തപുരം: ലഹരി മരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ കോടതിയില്‍ നിന്ന് തൊണ്ടി മുതല്‍ ശേഖരിച്ച് തിരിമറി നടത്തിയ ആന്റണി രാജു മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്ക് അപമാനമാണെന്നും സ്ഥാനം ഉടന്‍ രാജിവെണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. വിചാരണ വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പോലും ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രതി തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയതായി ഇന്റര്‍പോള്‍ മുഖേന ഇന്ത്യന്‍ അധികൃതര്‍ക്ക് വിവരം നല്‍കുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതിയും ലഭിച്ച കേസില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആന്റണി രാജുവിനെതിരായ വിചാരണാ നടപടികള്‍ പൂഴ്ത്തിവെച്ച നടപടി കൃത്യവിലോപമാണ്.

ഗുരുതരമായ നിയമലംഘനം നടത്തിയ ആന്റണി രാജു മന്ത്രിയായി തുടരുന്നത് കേരളത്തിനു തന്നെ അപമാനമാണ്. മന്ത്രി സ്ഥാനം രാജിവെച്ചൊഴിയാന്‍ തയ്യാറാവാത്തപക്ഷം ഇദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News