കശ്മീരിനെക്കുറിച്ചുള്ള മലയാളി സംവിധായകന്റെ ഡോക്യുമെന്ററിക്ക് വിലക്ക്

Update: 2022-06-29 01:01 GMT

ന്യൂഡല്‍ഹി: കശ്മീര്‍ പ്രമേയമാക്കി മലയാളി ചലച്ചിത്രപ്രവര്‍ത്തകന്‍ നിര്‍മിച്ച ഹ്രസ്വചിത്രം കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് യു ട്യൂബില്‍നിന്ന് നീക്കം ചെയ്തു. സന്ദീപ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത 7 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആന്‍തം ഫോര്‍ കശ്മീര്‍ എന്ന ഷോട്ട് ഫിലിമിനാണ് വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പരാതിപ്രകാരമാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യുട്യൂബില്‍നിന്നുള്ള സന്ദേശത്തില്‍ പറയുന്നു.

2022 മെയ് 12ന് ആനന്ദ് പട്‌വര്‍ധനും ടി എം കൃഷ്ണയും ചേര്‍ന്നാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. പ്രത്യേക ഭരണഘടനാപദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള ജമ്മു കശ്മീരിലെ ജനതയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചലച്ചിത്ര സംവിധാനം പഠിച്ച സന്ദീപ് നേരത്തെ സന്താന ഗോപാലം, ഡയറി ഓഫ് ആന്‍ ഔട്ട്‌സൈഡര്‍, ദി ബുക്ക് ഷെല്‍ഫ് തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജി അരവിന്ദന്റെയും ടി വി ചന്ദ്രന്റെയും ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന ടി രവീന്ദ്രനാഥിന്റൈ മകന്‍ സന്ദീപ് രവീന്ദ്രനാഥ്. 

Similar News