സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിക്കെതിരേ പറഞ്ഞു; ഡോക്ടര്‍ക്ക് മെമ്മോ
തിരുവനന്തപുരം: സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചെന്ന പേരില്‍ ഡോ. മോഹന്‍ദാസിന് മെമ്മോ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹന്‍ദാസ്. സമൂഹികമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പ്രചാരണം നടത്തരുതെന്നാണ് നിര്‍ദേശം.
അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ്ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. അവയവദാനം നടക്കുന്നത് വളരെ ചുരുക്കമാണെന്നും വിമര്‍ശനമുന്നയിച്ചു. എന്നാല്‍ മെമ്മോ കിട്ടിയതിനു പിന്നാലെ മോഹന്‍ദാസ് ക്ഷമാപണം നടത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്നും അറിയിച്ചു.