പശുക്കള്‍ക്ക് നല്‍കുന്ന പരിഗണന നിങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കാറുണ്ടോ? ജില്ലാ മജിസ്‌ട്രേറ്റിനോട് ഗുജറാത്ത് ഹൈക്കോടതി

Update: 2021-08-07 10:21 GMT

ഗാന്ധിനഗര്‍: പശുക്കള്‍ക്ക് നല്‍കുന്ന പരിഗണന നിങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കാറുണ്ടോ എന്ന് ഗിര്‍ സോമനാഥ് ജില്ലാ മജിസ്‌ട്രേറ്റിനോട് ഗുജറാത്ത് ഹൈക്കോടതി. പശുവിന് വെള്ളം കൊടുക്കാന്‍ പറ്റാത്ത തരത്തില്‍ കഴുത്തില്‍ കയറിട്ടെന്ന കേസില്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടുള്ള വാദത്തിനിടയിലാണ് കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് ചോദ്യവുമായി രംഗത്തുവന്നത്.

ജില്ലാ മജിസ്‌ട്രേറ്റാണ് പ്രതിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതി ആ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.

മൃഗങ്ങളുള്ള ക്രൂരതയാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.

പശുക്കളെ നല്ല രീതിയില്‍ പോറ്റണമെന്നത് സത്യമാണ്. ഇതുപോലെ മറ്റുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചു. ഇത്തരം രസിക്കാത്ത ചോദ്യങ്ങളുമായി കോടതി നേരിട്ട് രംഗത്തുവരുന്നത് ഇതാദ്യമല്ല. ജൂണ്‍ 28ന് സമാനമായ ഒരു കേസിലും കോടതി ഇതേ ചോദ്യം ഉന്നയിച്ചു. 

പശുസുരക്ഷയ്ക്കു വേണ്ടി കോടിക്കണക്കിന് രൂപയാണ് ഗുജറാത്തുപോലുള്ള ബിജെപി ഭരിക്കുന്ന സര്‍ക്കാരുകള്‍ ചെലവാക്കുന്നത്.