വിദേശ ലേഖനങ്ങള്‍ പരിശോധന നടത്താതെ പ്രസിദ്ധപ്പെടുത്തരുത്: പ്രസ് കൗണ്‍സില്‍

വിദേശ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ പത്രത്തിന്റെ റിപോര്‍ട്ടറും, പബ്ലിഷറും എഡിറ്ററുമായിരിക്കും ഉത്തരവാദികള്‍. വി

Update: 2020-11-26 04:58 GMT

ന്യൂദല്‍ഹി: വിദേശ ലേഖനങ്ങള്‍ മതിയായ പരിശോധന നടത്താതെ പ്രസിദ്ധപ്പെടുത്തരുത് എന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങളിലാതെ വിദേശ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അഭികാമ്യമല്ല. ഇക്കാര്യത്തില്‍ ഇന്ത്യയിലെ പത്രങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഈ മുന്നറിയിപ്പെന്നും പിസിഐ വ്യക്തമാക്കി.


വിദേശ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ പത്രത്തിന്റെ റിപോര്‍ട്ടറും, പബ്ലിഷറും എഡിറ്ററുമായിരിക്കും ഉത്തരവാദികള്‍. വിദേശികള്‍ എഴുതുന്നതോ, വിദേശത്തു നിന്നും വരുന്നതോ ആയ ലേഖനങ്ങളും ഉള്ളടക്കങ്ങളും ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ ഉള്ളടക്കത്തിന് ആരായിരിക്കും ഉത്തരവാദി എന്നതു സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് വായനക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പിസിഐക്ക് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് ഉത്തരവാദിത്തം ഇന്ത്യക്കാരായ പത്രാധിപര്‍ക്കുമേല്‍ ചുമത്താന്‍ തീരുമാനിച്ചതെന്നും പിസിഐ അറിയിച്ചു.




Tags:    

Similar News