മദ്യശാലകള്‍ തുറക്കരുത്: പരപ്പനങ്ങാടിയില്‍ മദ്യനിരോധന സമിതിയുടെ ഉപവാസസമരം

Update: 2020-05-11 13:05 GMT
മദ്യശാലകള്‍ തുറക്കരുത്: പരപ്പനങ്ങാടിയില്‍ മദ്യനിരോധന സമിതിയുടെ ഉപവാസസമരം

പരപ്പനങ്ങാടി: 'മദ്യശാലകള്‍ തുറക്കരുത് കുടുംബം തകര്‍ക്കരുത്' എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി സംസ്ഥാനമൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചഉപവാസ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ എച്ച് ഹനീഫ നിര്‍വഹിച്ചു. നേരത്തെ നടന്ന ഭവനസമരത്തിന്റെ രണ്ടാംഘട്ടമായാണ് ഉപവാസസമരം നടത്തിയത്. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങല്‍ അലവിക്കുട്ടി ബാഖവി അധ്യക്ഷനായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ കടവത്ത് സൈതലവി, സി കെ കുഞ്ഞിമുഹമ്മദ്, എം വി അബ്ദുല്‍കരീം പ്രസംഗിച്ചു. 

Tags:    

Similar News