ഭയപ്പെടരുത്, രാജ്യം വിടേണ്ടതില്ല; ഹിന്ദു - സിഖ് നേതാക്കളെ സന്ദര്‍ശിച്ച് താലിബാന്റെ ഉറപ്പ്

Update: 2021-08-16 12:54 GMT

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിറകെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് താലിബാന്‍. ഹിന്ദു, സിഖ് സമുദായ നേതാക്കളെ സന്ദര്‍ശിച്ചാണ് താലിബാന്‍ സംരക്ഷണം ഉറപ്പു നല്‍കിയത്.


ഭയപ്പെടരുത്, രാജ്യം വിടേണ്ടതില്ല എന്ന് താലിബാന്‍ പ്രതിനിധി സമുദായ നേതാക്കളോട് പറഞ്ഞു. എന്തെങ്കിലും പ്രയാസം നേരിടുന്നപക്ഷം ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കിയതായി കാബൂളിലെ ബന്ധുക്കള്‍ അറിയിച്ചുവെന്ന് മോസ്‌കോയില്‍ താമസിക്കുന്ന അഫ്ഗാന്‍ സിഖ് വംശജന്‍ ചരണ്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്റെ മുന്നേറ്റ സമയത്ത് കാബൂളിലെ സിഖ് വംശജര്‍ ഗുരുദ്വാരയില്‍ അഭയം തേടിയിരുന്നു. ഹിന്ദു , സിഖ് സമുദായ അംഗങ്ങളുടെ ഇടയില്‍ ഭീതി ഉയര്‍ന്നതോടെയാണ് രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് താലിബാന്‍ സംരക്ഷണം ഉറപ്പു നല്‍കിയത്.




Tags: