തിരുവനന്തപുരം: കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നു. കുഞ്ഞിന്റെയും അനുപമയുടെയും ഭര്‍ത്താവ് അജിത് കുമാറിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി.
ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാംപിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തിയാണ് രക്തസാംപിള്‍ നല്‍കിയത്. അതിന്റെ ഫലമാണ് പുറത്തുവന്നത്.
ഡിഎന്‍എ ഫലം പോസിസ്റ്റീവായ നിലക്ക് കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും. നവംബര്‍ 30ന് പരിശോധനാ ഫലം ഉള്‍പ്പെടെ റിപോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
ഡിഎന്‍എ ഫലം പോസിറ്റീവായതില്‍ അനുപമ സന്തോഷം പ്രകടിപ്പിച്ചു.