ചെന്നൈ: രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ. ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളില്‍ നാലെണ്ണത്തിലും മല്‍സരിക്കുമെന്ന് ഭരണകക്ഷിയായ ഡിഎംകെ അറിയിച്ചു. കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് മല്‍സരിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ പി വില്‍സണ്‍, സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് മല്‍സരിക്കുന്ന മറ്റു മൂന്നു പേര്‍.
2024 മാര്‍ച്ചില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മക്കള്‍ നീതി മയ്യം പാര്‍ട്ടി ഡിഎംകെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സില്‍ (എസ്പിഎ) ഔദ്യോഗികമായി ചേര്‍ന്നതിനെത്തുടര്‍ന്ന് കമല്‍ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്ന് കമല്‍ഹാസന്‍ തീരുമാനിക്കുകയും പകരം രാജ്യസഭാ സീറ്റ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.