ദീവാലി: മുംബൈയില്‍ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 148, ഡല്‍ഹിയില്‍ 435

Update: 2020-11-15 16:20 GMT

മുംബൈ: ദീവാലിക്കു ശേഷം മുംബൈയിലെ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് ഡല്‍ഹിയേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് മലിനീകരണ നിയന്ത്രണ കേന്ദ്രം.

ഡല്‍ഹിയില്‍ വായുമലിനീകരണം അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 435 ആണെങ്കില്‍ മുംബൈയില്‍ അത് 148 ആയിരുന്നു.

ഡല്‍ഹി നിവാസികളില്‍ നിന്ന് വ്യത്യസ്തമായി മുംബൈ നിവാസികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചതാണ് ഈ വ്യത്യാസത്തിനു പിന്നിലെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

മുംബൈയില്‍ പടക്കങ്ങളും സമാന വസ്തുക്കളും പൊട്ടിക്കുന്നത് അധികാരികള്‍ വിലക്കിയിട്ടുണ്ട്. ഡല്‍ഹിയിലും വിലക്കുണ്ടെങ്കിലും ലംഘനങ്ങള്‍ വ്യാപകമായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നിവാസികള്‍ പ്രദര്‍ശിപ്പിച്ച ഉത്തരാവദിത്തബോധം സമാനതകളില്ലാത്തതാണെന്ന് മുംബൈ മുനിസിപ്പില്‍ കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് രവി രാജ പറഞ്ഞു.

ബിജെപി എംഎല്‍എ തമിള്‍ശെല്‍വന്‍ മുംബൈ നിവാസികളെ പ്രശംസിച്ചു. എന്നാല്‍ പടക്കം പൊട്ടിക്കാതിരുന്നത് മുംബൈ മുനിസിപ്പില്‍ കോര്‍പറേഷന്റെ മികവല്ലെന്നും ജനങ്ങളുടെ കയ്യില്‍ പടക്കം വാങ്ങാനുള്ള പണമില്ലാത്തതിനാലും അവര്‍ അവസരത്തിനൊത്തുയര്‍ന്നതുകൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

Similar News