താനൂര്‍: ദേവധാര്‍ പ്രിന്‍സിപ്പല്‍ എം ഗണേശന്റെ യാത്രയയപ്പ് ചടങ്ങുകളുടെ ഭാഗമായി താനൂര്‍ ദേവധാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല റോബോട്ടിക്‌സ് ശില്പശാല സംഘടിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 50 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ റോബോട്ടിക്‌സ് എഞ്ചിനീയറിംഗില്‍ പ്രായോഗിക പരിശീലനം നേടി.
ജില്ലയില്‍ ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ശില്പശാല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ അനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ വി ലൈജു, എസ് എം സി ചെയര്‍മാന്‍ അനില്‍ ടി, പി പി ബാലകൃഷ്ണന്‍ , മുജീബ് താനാളൂര്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്റ്‌സ് കണ്‍സല്‍ട്ടന്റ് ഡോ രാജേഷ് കരുവാത്ത്, സിയൂസ് ലേണിംഗ് ആപ്പ് റിജനല്‍ ഹെഡ് ഹരിഷ് പോന്നോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റോബോട്ടിക്‌സ് ശില്പശാല ഉപസമിതി ചെയര്‍മാന്‍ പി രവീന്ദ്രന്‍ സ്വാഗതവും യാത്രയയപ്പ് സമിതി ജോയിംഗ് കണ്‍വീനര്‍ എം ഹംസ നന്ദിയും പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവോള്‍വ് റോബോട്ടിക്‌സ് എല്‍ എല്‍ പി ചീഫ് എഞ്ചിനിയര്‍മാരായ സജീഷ് കൃഷ്ണ, എ.ജി. അമല്‍ എന്നിവര്‍ ശില്പശാല നയിച്ചു.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്കും നേടിയ വി ടി റയ്യാനെയും എ പ്ലസ് നേടിയ പി മാജിദ നെസ്‌റിയെയും ചടങ്ങില്‍ ആദരിച്ചു.