കോഴിക്കോട് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം ജൂണ്‍ 22 മുതല്‍

Update: 2020-06-18 11:32 GMT

കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച റേഷന്‍ കാര്‍ഡ് വിതരണം ജൂണ്‍ 22ന് പുനരാരംഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 2020 മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കാണ് കാര്‍ഡ് വിതരണം. രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്ന് വരെ പഞ്ചായത്തടിസ്ഥാനത്തിലാണ് പുതിയ റേഷന്‍കാര്‍ഡ് വിതരണം.

തീയതി, പഞ്ചായത്ത്് എന്നീ ക്രമത്തില്‍: ജൂണ്‍ 22 പെരുവയല്‍, കുന്ദമംഗലം; 23 മുക്കം, കൊടിയത്തൂര്‍; 26 രാമനാട്ടുകര, ഫറോക്ക്; 29 കുരുവട്ടൂര്‍, മടവൂര്‍; 30 കക്കോടി, തലക്കുളത്തൂര്‍.

കാര്‍ഡുടമയെ മാറ്റല്‍, ഡ്യൂപ്ലിക്കറ്റ് റേഷന്‍ കാര്‍ഡ് എന്നീ അപേക്ഷകളും ഈ ദിവസങ്ങളില്‍ പരിഗണിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖ (ഓണര്‍ഷിപ്പ്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കുകള്‍ മുതലായവ), ആധാര്‍ കാര്‍ഡ്, പേര് കുറവ് ചെയ്യുന്നതിനുള്ള റേഷന്‍കാര്‍ഡുകള്‍, കാര്‍ഡിന്റെ വില എന്നിവ സഹിതം കാര്‍ഡുടമയോ കാര്‍ഡിലെ അംഗമോ നേരിട്ട് ഹാജരാകണം. റേഷന്‍കാര്‍ഡില്‍ മറ്റ് തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷാ വിവരങ്ങള്‍ 0495 2374885 എന്ന നമ്പറില്‍ അറിയിക്കണം. റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കില്ല. തീയ്യതി പിന്നീട് അറിയിക്കും.

കൊവിഡ് മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരും 65 വയസ് കഴിഞ്ഞവരും 10 വയസില്‍ താഴെയുള്ളവരും ഓഫീസില്‍ വരാന്‍ പാടില്ല. 

Tags:    

Similar News