തിരുവനന്തപുരം: ഓണാഘോഷത്തിനായി തയ്യാറാക്കിയ ഭക്ഷ്യകിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. കിറ്റുകള്‍ നാളെ മുതല്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും.
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക.
ആഗസ്റ്റ് 23, 241 തിയ്യതികളില്‍ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 25, 26, 27 തിയ്യതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് കൈപ്പറ്റാം.
ഈ ദിവസങ്ങളില്‍ കിറ്റ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് സപ്തംബര്‍ 4, 5, 6, 7 തിയ്യതികളില്‍ കിറ്റ് ലഭിക്കും. ഓണത്തിനുശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. കാര്‍ഡുടമകളുടെ റേഷന്‍കടകളില്‍നിന്നു മാത്രമേ കിറ്റ് ലഭിക്കൂ.
ആദിവാസി ഊരുകളില്‍ വാതിര്‍പ്പടി വിതരണമായിരിക്കും.