തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മല്‍സരിക്കാന്‍ ബിഡിജെഎസ്

20 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്

Update: 2025-11-09 13:30 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. നാളെ 20 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ വിമര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് തീരുമാനം.

Tags: