എസ്ഡിപിഐ അംഗത്തെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്തു

Update: 2022-10-12 11:34 GMT

ആലപ്പുഴ: എസ്ഡിപിഐ അംഗത്തെ അയോഗ്യനാക്കിയ സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റേ ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച എസ്ഡിപിഐ അംഗം സുല്‍ഫിക്കര്‍ ചുപ്പിയെ അയോഗ്യനാക്കിയ നടപടിയാണ് സ്റ്റേ ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സുല്‍ഫിക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

Tags: