മാലിന്യം നിക്ഷേപിച്ചതിനെചൊല്ലി തര്‍ക്കം; ഇടുക്കിയില്‍ വീട്ടമ്മ അയല്‍വാസിയെ വെട്ടി, പ്രതി ഒളിവില്‍
അണക്കര ഏഴാംമയില്‍ സ്വദേശി മനുവിന്റെ കൈക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ജോമോളാണ് വെട്ടിയത്.
ഇടുക്കി: മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അണക്കര ഏഴാംമയില്‍ സ്വദേശി മനുവിന്റെ കൈക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ജോമോളാണ് വെട്ടിയത്. ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതിക്കായി പോലിസ് അന്വേഷണം തുടരുന്നു.