'എം ആര്‍ അജിത് കുമാര്‍ വീണ്ടും ക്ലീന്‍'; അനധികൃത സ്വത്ത് സമ്പാദന കേസ്: ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് അനുകൂല വിധി. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എം ആര്‍ അജിത് കുമാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞു.