വിബി ജി റാം ജി ബില്ലിലെ ചര്‍ച്ച പൂര്‍ത്തിയായി; ചര്‍ച്ചയ്ക്ക് ശിവരാജ് സിങ് ചൗഹാന്‍ മറുപടി നല്‍കും
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയായി. 20 വര്‍ഷം പഴക്കമുള്ള നിയമത്തിന് പകരമായിരിക്കും ഇത്.98 അംഗങ്ങള്‍ പങ്കെടുത്ത ഏകദേശം 14 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച പുലര്‍ച്ചെ 1:35 നാണ് നിര്‍ത്തിവച്ചത്.
ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ നിരവധി പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം വിബി-ജി-റാം-ജി ബില്ലിനെതിരേ പ്രതിഷേധിക്കും.