ഐഎഎസ്സില്‍ അഴിച്ചുപണി: ബിശ്വാസ് സിന്‍ഹ ധനകാര്യ സെക്രട്ടറി; ജാഫര്‍ മാലിക് കുടുംബശ്രീ ഡയറക്ടര്‍

Update: 2022-09-22 15:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. ബിശ്വാസ് സിന്‍ഹയാണ് ധനകാര്യ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഇന്‍ സ്പഷ്യല്‍ ഡ്യൂട്ടിയായി എസ് കാര്‍ത്തികേയനെ നിയമിച്ചു. ഡോ. കെ വാസുകി ലാന്‍ഡ് റവന്യൂ കമ്മീഷണറാവും. ജാഫര്‍ മാലിക്കിനെ കുടുംബശ്രീ ഡയറക്ടറായി നിയമിച്ചു.

ഇലക്ടോണിക്‌സ് ആന്റ് ഐടി വകുപ്പില്‍ സെക്രട്ടറിയായി ഡോ. രത്തന്‍ യു കെല്‍കറും എച്ച് ദിനേശനെ പഞ്ചായത്ത് ഡയറക്ടറായും ഷിബു എയെ എറണാകുളം ജില്ലാ വികസന കമ്മീഷണറായും ആസിഫ് കെ യൂസുഫിനെ കൊല്ലം ജില്ലാ വികസന കമ്മീഷണറായും പര്‍മോജ് ശങ്കറിനെ അഡി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും നിയമിച്ചു.

Similar News