ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍; ചോദ്യം ചെയ്ത് വിട്ടയച്ചു

Update: 2025-12-24 05:29 GMT

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ പി ടി കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യ ഉപാധി പ്രകാരം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനു വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിങിനു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

Tags: