പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നന്‍' ഉടന്‍ ചിത്രീകരണം ആരംഭിക്കും

മലയാളത്തില്‍ മികച്ച ചിത്രങ്ങളൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിന്റെ വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ചിത്രമാണ് 'ഷഹീദ് വാരിയംകുന്നന്‍'.

Update: 2020-06-23 13:06 GMT

കോഴിക്കോട്: പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം 'ഷഹീദ് വാരിയംകുന്നന്‍' അണിയറയില്‍ ഒരുങ്ങുന്നു. ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മലയാളത്തില്‍ മികച്ച ചിത്രങ്ങളൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിന്റെ വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ചിത്രമാണ് 'ഷഹീദ് വാരിയംകുന്നന്‍'.

വെടിവെയ്ക്കുമ്പോള്‍ തന്റെകണ്ണ് കെട്ടരുതെന്നും കൈ പിന്നില്‍നിന്ന് കെട്ടരുതെന്നും മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും

ബ്രിട്ടീഷ് പട്ടാളത്തോട് പ്രഖ്യാപിച്ച കേരളം കണ്ട ധീരദേശാഭിമാനിയും ഊര്‍ജ്ജസ്വലനുമായ സ്വാതന്ത്ര്യസമര പോരാളിയുടെ ജീവചരിത്രമാണ് ഇപ്പോള്‍ സിനിമയാകുന്നത്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. 

Tags:    

Similar News